ന്യൂഡൽഹി: ഓസ്ട്രേലിയൻ നാവികസേന മേധാവി വൈസ് അഡ്മിറൽ മാർക്ക് ഹാമണ്ട് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്ത്യൻ നേവൽ സ്റ്റാഫ് ചീഫ് അഡ്മിൻ ആർ ഹരി കുമാറുമായി ഹാമണ്ട് കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസം നീണ്ട സന്ദർശനത്തിൽ ഇരു രാജ്യങ്ങളുടെയും നാവിക മേഖലയിലെ വിവിധ വശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളുടെയും നാവികസേനകൾ തമ്മിൽ സഹകരണം വർദ്ധിപ്പിക്കുക, ഉയർന്നുവരുന്ന സമുദ്ര സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തുക, പരസ്പത ക്ഷമത വർദ്ധിപ്പിക്കുക, ഇൻഡോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖല തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്.
ഇരുരാജ്യങ്ങളുടെയും യുദ്ധക്കപ്പലുകൾ തമ്മിൽ പരസ്പരം സഹകരിക്കുകയും സംയുക്ത സൈന ആഭ്യാസത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട് . കൂടാതെ ‘മേക്ക് ഇൻ ഇന്ത്യ’യുടെ വീക്ഷണത്തിലൂന്നിക്കൊണ്ടുള്ള നാവിക പ്രതിരോധം, വ്യവസായം, നൂതന സാങ്കേതിക വിദ്യ എന്നിവയ്ക്കും സഹകരണം ഉറപ്പ് വരുത്താൻ ധാരണയായി.
Comments