കോട്ടയം: കെഎസ്ആർടിസിയുടെ കോട്ടയം ഡിപ്പോയിൽ ബോംബ് ഭീഷണി. ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർക്കാണ് ബോംബ് ഭീഷണിയുയർത്തുന്ന കത്ത് ലഭിച്ചത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ ഉപേക്ഷിച്ച നിലയിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
ബസ് സ്റ്റാൻഡിന്റെ ഒന്നിലധികം സ്ഥലങ്ങളിൽ ബോംബ് വെയ്ക്കുമെന്നാണ് ഭീഷണിക്കത്തിൽ കുറിച്ചിരിക്കുന്നത്. കത്ത് ലഭിച്ചതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാർ പരിഭ്രാന്തരായി. 10- 3 -2023 എന്ന തീയതിയാണ് കത്തിൽ നൽകിയിരിക്കുന്നത്. പകർപ്പ് കൈവശം വെച്ചശേഷം കത്ത് കെഎസ്ആർടിസി അധികൃതർ ഭീഷണിക്കത്ത് കോട്ടയം വെസ്റ്റ് പോലീസിന് കൈമാറി.
എന്നാൽ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നയാളാണ് ഭീഷണിക്കത്തിന് പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. പാല ബസ് സ്റ്റാന്റിലും കോട്ടയം ബസ്സ്റ്റാൻഡിലും പോലീസ് പ്രാഥമിക പരിശോധന നടത്തിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്
Comments