പത്തനംതിട്ട: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. പത്തനംതിട്ട കോന്നി കിഴവള്ളൂരിൽ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ബസിന്റെയും കാറിന്റെയും ഡ്രൈവർമാരടക്കം മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിലാണ് എതിർ വശത്ത് നിന്നും വന്ന കാറുമായി കൂട്ടിയിടിച്ചത്.
പരിക്കേറ്റ എട്ട് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കോന്നി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറുമായി കൂട്ടിയിടിച്ച ബസ് തൊട്ടടുത്ത പള്ളി കമാനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെയും കാറിന്റെയും മുൻവശത്തിന് കേടുപാടുകൾ സംഭവിച്ചു.
കാറിൽ സഞ്ചരിച്ചവർ ആലുവ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഈ പ്രദേശത്ത് അപകടം പതിവാണ്.
Comments