ന്യൂഡൽഹി: ഇന്നത്തെ കരകൗശല വിദഗ്ധരെ നാളത്തെ വലിയ സംരംഭകരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന കരകൗശല തൊഴിലാളികളെ സഹായിക്കുന്നതിനും അവരുടെ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കും, ഇന്നത്തെ കരകൗശല വിദഗ്ധരെ നാളത്തെ വലിയ സംരംഭകരാക്കും ‘പ്രധാനമന്ത്രി പറഞ്ഞു. പിഎം വിശ്വകർമ കൗശാൽ സമ്മാൻ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി വിശ്വകർമ യോജന രാജ്യത്തിന്റെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കരകൗശല വിദഗ്ധരെയും ചെറുകിട വ്യവസായികളെയും കൈപിടിച്ചുയർത്താൻ ലക്ഷ്യമിടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.’
ഈ പദ്ധതിയിലൂടെ സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുമെന്നും അതുവഴി സ്വകാര്യമേഖലയുടെ വളർച്ച പരമാവധി വർദ്ധിപ്പിക്കാൻ കഴിയും. കരകൗശല വിദഗ്ധരുടെ ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാനസൗകര്യം പുനക്രമീകരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments