ഐക്യരാഷ്ട്രസഭയിൽ കാശ്മീർ വിഷയം ഉന്നയിക്കാൻ പാകിസ്താന് സാധിക്കുന്നില്ലെന്നും ഇത് വളരെ ദുഷ്കരമാണെന്നും പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി സമ്മതിച്ചു. കശ്മീർ പ്രശ്നം അവതരിപ്പിച്ചപ്പോഴൊക്കെയും ഇന്ത്യ ഉരുളയ്ക്കുപ്പേരി എന്ന വിധത്തിൽ ഉത്തരം നൽകിയിരുന്നു. ഈ അവസ്ഥയിലാണ് കശ്മീർ വിഷയത്തിൽ തങ്ങൾ പരാജയപ്പെട്ടു എന്ന പാകിസ്താൻ വിദേശകാര്യ മന്ത്രിയുടെ തുറന്നുപറച്ചിൽ. ആദ്യം ഇന്ത്യയെ സുഹൃത്ത് വിളിച്ചെങ്കിലും അത് മാറ്റി അയൽ രാജ്യമെന്നാക്കുകയായിരുന്നു.
ഐക്യരാഷ്ട്രസഭയിലെ കശ്മീർ വിഷയം എത്തിക്കാൻ എത്ര ശ്രമിച്ചിട്ടും തങ്ങൾ പരാജയപ്പെടുകയാണെന്നും ഇത് പാകിസ്താന് ദുഷ്കരമായ ദൗത്യമാണെന്നും സർദാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഎൻ ഫോറത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയംപോലും നോക്കാതെ പലപ്പോഴും പാകിസ്താൻ കശ്മീർ വിഷയം ഉന്നയിക്കാറണ്ട്. ഇതിനെല്ലാം ഇന്ത്യയുടെ മറുപടിയിൽ പാകിസ്താൻ തകരുന്ന അവസ്ഥയാണുള്ളത്.
Comments