തൃശൂർ: ജിമ്മിൽ വ്യായാമത്തിനിടെ യുവതിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ട്രെയിനർ അറസ്റ്റിൽ. വടൂക്കര ഫോർമൽ ഫിറ്റ്നെസ് സെന്റർ ഉടമയും ട്രെയിനറുമായ അജ്മലാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ജിമ്മിൽ വ്യായാമം കഴിഞ്ഞ് സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെയാണ് അതിക്രമം നടന്നത്. യുവതി ബഹളം വെച്ചതോടെ ഇയാൾ പിന്മാറുകായിരുന്നു. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. ഇയാൾ ഇതിന് മുൻപും സമാന കേസിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments