എറണാകുളം : ആലുവയിലെ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടത്തിൽ തീപിടിത്തം. സംഭവത്തിൽ നിരവധി ഫയലുകളും ഫർണിച്ചറുകളും കത്തി നശിച്ചു. സിവിൽ സ്റ്റേഷനിലെ ഒഴിഞ്ഞ മൂലയിൽ കൂട്ടിയിട്ടിരുന്ന പേപ്പറുകൾക്ക് തീയിട്ടതാണ് മറ്റിടങ്ങളിലേക്കും തീ വ്യാപിക്കാൻ കാരണമായത്.
അങ്കമാലി, ഏലൂർ, ആലുവ എന്നിവിടങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേന വിഭാഗമെത്തിയാണ് തീ കെടുത്തിയത്. തീപിടിത്തത്തിൽ കത്തിനശിച്ച ഫയലുകൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിദ്യാഭ്യാസ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളു. ഫയലുകൾ സൂക്ഷിക്കുന്ന മുറിയാണ് പ്രധാനമായും കത്തി നശിച്ചത്.
Comments