കൊൽക്കത്ത: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന് നേരെ വീണ്ടും ആക്രമണം. പശ്ചിമ ബംഗാളിലം മുർഷിദാബാദ് ജില്ലയിലെ ഫറാക്കയിാലണ് സമൂഹിക വിരുദ്ധരുടെ കല്ലേറ്. സംഭവത്തിൽ ട്രെയിന്റെ കോച്ചിന്റെ ജനൽ പാളികൾ തകർന്നതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ വിശമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നേരത്തെ ജനുവരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ വന്ദേ ഭാരത് ട്രെയിനിന്റെ രണ്ട് കോച്ചുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്തിന് സമീപമായിരുന്നു സംഭവം. മാൾഡയ്ക്ക് സമീപം ഹൗറയെ ന്യൂ ജൽപായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന ട്രെയിനിന് നേരെയും കല്ലേറുണ്ടായിരുന്നു.
Comments