പാനിപ്പത്ത് (ഹരിയാന): രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഉന്നതതല യോഗമായ അഖില ഭാരതീയ പ്രതിനിധി സഭക്ക് തുടക്കമായി. ഹരിയാനയിലെ സമാൽഖായിലാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം നടക്കുന്നത്. സർസംഘചാലക് ഡോ. മോഹൻ ജി ഭാഗവത്, സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാളെ എന്നിവർ ചേർന്ന് പ്രതിനിധി സഭ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി കാര്യക്രമങ്ങൾക്ക് പ്രതിനിധി സഭ അന്തിമ രൂപം നൽകും. മഹർഷി ദയാനന്ദ സരസ്വതിയുടെ ഇരുന്നൂറാം ജയന്തി വർഷിഘോഷങ്ങളും ഭഗവാൻ മഹാവീരന്റെ നിർവാണ മഹോത്സവവും സമുചിതമായി ആഘോഷിക്കുന്നതും യോഗത്തിൽ ചർച്ചാ വിഷയമാകും.
Comments