സിക്കിം: കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് സിക്കിമിൽ കുടുങ്ങിയ 400-ഓളം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി ഇന്ത്യൻ സൈന്യം. നാഥുലയിലും സോംഗോ തടാക തീരത്തും ശനിയാഴ്ച നൂറോളം വാഹനങ്ങളാണ് കുടുങ്ങിയത്. വിവരമറിഞ്ഞ ഉടൻ തന്നെ സൈന്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് സൈന്യത്തിലെ ത്രിശക്തി കോർപ്സിനോടൊപ്പം സിവിൽ പോലീസും സഹകരിച്ചു. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് രക്ഷാപ്രവർത്തനങ്ങൾ അവസാനിച്ചത്. മുഴുവൻ വിനോദ സഞ്ചാരികൾക്കും സൈന്യം ഭക്ഷണവും താമസ സൗകര്യവും നൽകി.
ശനിയാഴ്ച രാത്രി ആരംഭിച്ച രക്ഷാപ്രവർത്തനം ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സിക്കിമിലെ വിവധ ഭാഗങ്ങളിൽ മഞ്ഞ് വീഴ്ച ശക്തമാണ്.
Comments