ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചരിത്ര പ്രസിദ്ധമായ ചാർധാം സന്ദർശനത്തിനായി 2.50 ലക്ഷത്തോളം ഭക്തർ രജിസ്റ്റർ ചെയ്തതായി അധികൃതർ. കേദാർനാഥ് ക്ഷേത്രത്തിൽ 1.39 ലക്ഷം ഭക്തരും ബദ്രിനാഥ് ക്ഷേത്രത്തിൽ 1.14വും ലക്ഷം ഭക്തരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
തീർത്ഥാടകർക്കായി നടപ്പാത ശുചിയാക്കാനും മഞ്ഞ് നീക്കാനുമുള്ള നടപടികൾ രുദ്രപ്രയാഗ് ജില്ലാ ഭരണകൂടം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 25-നും ബദ്രിനാഥ് ക്ഷേത്രം ഏപ്രിൽ 27-നുമാണ് തുറക്കുന്നത്. ഗംഗോത്രി-യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 22-മുതലുമാണ് ഭക്തർക്കായി തുറന്ന് നൽകുക.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു തീർത്ഥാടനമാണ് ഉത്തരാഖണ്ഡിലെ ചാർധാം യാത്ര. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ബദ്രീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളിലൂടെയുള്ള പര്യടനമാണ് ഈ യാത്ര.
Comments