ഹരിപ്പാട്: ഒപ്റ്റോമെട്രിസ്റ്റ്(കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റായ നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കാണ് അറസ്റ്റിലായത്. തൃക്കുന്നപ്പുഴ പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ.
ആഴ്ചയിൽ രണ്ട് ദിവസത്തെ സേവനത്തിനായാണ് ഇയാൾ തുക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നത്. കണ്ണ് പരിശോധനയ്ക്കെത്തിയ 14-കാരിയോട് മോശമായി പെരുമാറിയെന്നാണ് അബ്ദുൽ റഫീക്കിനെതിരായുള്ള കേസ്. പെൺകുട്ടി തന്നെയാണ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചത്.
തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. എസ്എച്ച്ഒ ബിജു ആർ-ന്റെ നേതൃത്വത്തിൽ എസ്ഐ രതീഷ് ബാബു, സിപിഒ-മാരായ രാഹുൽ ആർ കുറുപ്പ്, ജഗന്നാഥ് എന്നിവർ ചേർന്ന് നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
Comments