കാഠ്മണ്ഡു: നേപ്പാളിൽ സോളോ ട്രക്കിംഗിന് നിരോധിച്ചു. ടൂറിസ്റ്റ്കളുടെ സുരക്ഷയെ മുൻ നിർത്തി ഇനി മുതൽ ഗൈഡിനൊടെപ്പമാകും യാത്ര. നിലവിൽ 2017-ലെ നിയമത്തെ ശക്തിപ്പെടുത്തികൊണ്ടാണ് ട്രക്കിംഗ് നിരോധനം വന്നിരിക്കുന്നത്.
ഏപ്രിൽ ഒന്നുമുതലാണ് സോളോ ട്രക്കിംഗിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം ഗൈഡിനൊടപ്പമല്ലാതെ ട്രക്കിംഗ് കർശനമായി നിരോധിച്ചിട്ടുണ്ട്. അന്നപൂർണ്ണ പർവ്വതനിര, നേപ്പാൾ നാഷണൽ പാർക്ക് എന്നിവിടങ്ങളിലും സോളോ ട്രക്കിംഗിന് നിരോധനമുണ്ടാകും.
ടൂറിസ്റ്റ്കളുടെ സുരക്ഷയെ കരുതിയാണ് ഈ നിരോധനം. ഒറ്റക്കുള്ള യാത്രയിൽ മറ്റ് അപകടങ്ങൾ ഉണ്ടാകാമെന്നും അതിനാലാണ് ഗൈഡിനൊടൊപ്പം സഞ്ചരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ടൂറിസം ബോർഡ് ഡയറക്ടർ മണിരാജ് ലാമിച്ചൻ പറഞ്ഞു. ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ഈ പുതിയ വ്യവസ്ഥ ധാരാളം ഗൈഡുകൾക്ക് തൊഴിലവസരങ്ങും സൃഷ്ടിക്കുമെന്ന് ലാമിച്ചൻ കൂട്ടിച്ചേർത്തു
Comments