തൃശൂർ: മൂന്ന് വയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും. 58-കാരനായ പ്രതി, ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൽ വീട്ടിൽ വിൽസനെയാണ് കോടതി ശിക്ഷിച്ചത്. ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്.
ജഡ്ജ് കെ.പി പ്രദീപായിരുന്നു ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ട് വർഷവും ഒമ്പത് മാസവും കൂടി ശിക്ഷ അനുഭവിക്കേണ്ടതായി വരും. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ കൂടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
Comments