കൊൽക്കത്ത: വ്യത്യസ്ത വിവാഹ വാർത്തകൾ എപ്പോഴും ചർച്ചയാകാറുണ്ട്. എഴുപതുകാരൻ പത്തൊൻപതുകാരിയെ വിവാഹം കഴിക്കുന്നത്, വാഴയെ വിവാഹം കഴിക്കുന്നത് എന്നീ വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് മറ്റൊരു വിവാഹ വാർത്തയാണ്. സ്വയം വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളിൽ വിവാഹമോചനം നേടിയ ഒരു യുവതിയെ കുറിച്ചുള്ള വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം.
25-കാരിയായ സോഫി മൂർ കഴിഞ്ഞ മാസമാണ് സ്വയം വിവാഹം കഴിച്ചത്. വിവാഹ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് തന്റെ വിവാഹമാണെന്നും ഞാൻ എന്നെ വിവാഹം കഴിച്ചു എന്ന കുറിപ്പും പങ്കുവെച്ചിരുന്നു. എന്നാൽ, 24 മണിക്കൂറുകൾ മാത്രമായിരുന്നു വിവാഹത്തിന്റെ ആയുസ്. സ്വയം വിവാഹം കഴിച്ചു, ഇപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല. ഇപ്പോൾ ഞാൻ വിവാഹമോചനം നേടുകയാണ് എന്നാണ് ഇവർ മോചനത്തെ കുറിച്ച് അറിയിച്ചത്.
മറ്റൊരു പങ്കാളിക്ക് പകരം സ്ത്രീകളും പുരുഷൻമാരും സ്വയം വിവാഹം കഴിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ നിന്നുള്ള ഒരു സ്ത്രീ അടുത്തിടെ സ്വയം വിവാഹം കഴിച്ചുവെന്ന പ്രഖ്യാപനം നടത്തിയിരുന്നു. ഇത്തരത്തിലുള്ള വിവാഹത്തെ സോളോഗാമി എന്നാണ് വിളിക്കുന്നത്.
Comments