ന്യൂഡൽഹി : ഡൽഹിയിൽ യുവാവിനെ ഹോട്ടലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി ദേവ്‌ലി റോഡിലുള്ള ഹോട്ടലിലാണ് സംഭവം. 23 കാരനായ രാഹുൽ എന്നയാളാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം ഹോട്ടലിലുള്ളവരാണ് നെബ് സരായ് പോലീസ് സ്‌റ്റേഷനിൽ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹം പരിശോധിച്ച ശേഷം എയിംസ് മോർച്ചറിയിലേക്ക് മാറ്റി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പോലീസ് യൂണിഫോം ധരിച്ച ഒരാൾ ഹോട്ടലിൽ കയറിയതായും, ജ്യോതി നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ നബാബ് എന്ന് സ്വയം പരിചയപ്പെടുത്തിയെന്നും അന്വഷണത്തിൽ കണ്ടെത്തി. എന്നാൽ ഇയാൾ പോാലീസാണെന്ന് തെളിയ്‌ക്കാനുള്ള രേഖകൾ ഹാജരാക്കിയിരുന്നില്ല. ഇയാൾക്കെതിരെ ആൾമാറാട്ടത്തിന് കേസെടുത്തിട്ടുണ്ടെന്നും, അന്വഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments