വാഷിംഗ്ടൺ: ഏഴാമത്തെ ആണവപരീക്ഷണത്തിനൊരുങ്ങി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ ആണവപരീക്ഷണം അന്താരാഷ്ട്ര സമൂഹത്തിന്റെ നിലനിൽപ്പിന് ആപത്തുണ്ടാക്കുമെന്നാണ് പൊതുവികാരം. ഇതിനിടെയിലാണ ഏഴാമത്തെ ആണവപരീക്ഷണം നടത്താൻ ഉത്തരകൊറിയ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് പറഞ്ഞു.
തന്റെ രാജ്യം ഒരിക്കലും ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് മുൻപ് പ്രസ്താവന ഇറക്കിയിരുന്നു. അമേരിക്കയെ ഇത് ബാധിക്കുമെന്നും അതിനാലാണ് യുഎസ് ആണവ പരീക്ഷണത്തെ എതിർക്കുന്നതെന്നും ഇവർക്ക് തക്കതായ മറുപടി നൽകുമെന്നും പെന്റഗൺ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
ഉത്തരകൊറിയൻ സൈന്യത്തെ കൂടുതൽ നവീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉൻ പുതിയ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നത്. 2017-ലായിരുന്നു അവസാന ആണവപരീക്ഷണം നടത്തിയത്. തന്റെ ഭരണനേതൃത്വത്തിൻ കീഴിൽ ആണവ പരീക്ഷണവും മിസൈൽ പരീക്ഷണവും ഒഴിവാക്കാൻ തയ്യറാല്ലെന്ന് കിം വ്യക്തമാക്കുന്നത്. ആണവശക്തിയുണ്ടെങ്കിൽ മാത്രമേ അന്താരാഷ്ട്രതലത്തിൽ ഉത്തരകൊറിയ്ക്ക് പിന്തുണ ലഭിക്കുമെന്നുമാണ് കിം കരുതുന്നതെന്നും യുഎസ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
Comments