മുംബൈ : മുംബൈയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ 19 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ലാൽബാഗ് ഏരിയയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ 12-ാം നിലയിലാണ് ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസൂദ്മിയ റംസാൻ എന്നയാളാണ് മരിച്ചത്.
19 കാരന്റെ കൈകളും കാലുകളും കെട്ടിയ നിലയിലായിരുന്നു. സംഭവം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 45 നിലകളിലായാണ് കെട്ടിടം പണിയുന്നത്. പശ്ചിമ ബംഗാളിൽ സ്വദേശിയായ റംസാൻ ഇവിടെയാണ് ജോലി ചെയ്തിരുന്നത്.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഐപിസി 302 പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെന്ന് കാലാചൗക്കി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments