തിരുവനന്തപുരം: വേനലിൽ പൊള്ളുന്ന തലസ്ഥാനത്തിന് ആശ്വാസ വാർത്ത. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെമുതൽ ബുധനാഴ്ച മുതൽ വെള്ളി വരെ കേരളത്തിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാകും വേനൽമഴക്ക് കൂടുതൽ സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ചൂട് കഠിനമാകാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സൂര്യഘാത
സാധ്യതക്കുള്ള മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്ത് ശക്തമായ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിർദ്ദേശമുണ്ട്.
Comments