ന്യൂഡൽഹി : ഇന്ത്യൻ ആചാരങ്ങളെ നെഞ്ചിലേറ്റിയാണ് ജീവിക്കുന്നതെന്ന് തുറന്ന് പറഞ്ഞ് നടൻ രാം ചരൺ . ഓസ്കർ അവാർഡ് ദാനചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിന് മുമ്പ്, രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും ലോസ് ഏഞ്ചൽസിലെ വീട്ടിൽ പ്രാർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നു .
തങ്ങൾ എവിടെയായിരുന്നാലും ഇന്ത്യയുമായി ബന്ധപ്പെടാൻ ഈ പ്രാർത്ഥനകൾ സഹായിക്കുന്നുവെന്നും , യാത്ര ചെയ്യുന്നിടത്തെല്ലാം ഒരു ചെറിയ ക്ഷേത്രം സ്ഥാപിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.
“ഞാൻ എവിടെ പോയാലും, ഞാനും എന്റെ ഭാര്യയും അവിടെ ഈ ചെറിയ ക്ഷേത്രം സ്ഥാപിക്കും. ഈ ആചാരം, ഇത് നമ്മുടെ ഊർജ്ജങ്ങളുമായും ഇന്ത്യയുമായും നമ്മെ ബന്ധിപ്പിക്കുന്നു. നന്ദി പറഞ്ഞുകൊണ്ട് ഈ ദിവസം ആരംഭിക്കുന്നത് വളരെ പ്രധാനമാണ്. , ഇവിടെയിരിക്കാൻ ഞങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു.” രാം ചരൺ പറഞ്ഞു.
ഇന്ത്യൻ ഡിസൈനർമാരായ ശന്തനുവും നിഖിലും രൂപകൽപന ചെയ്ത കറുത്ത നിറത്തിലുള്ള വസ്ത്രവും ഇറ്റലിയിൽ നിന്നുള്ള ഡിസൈനർ ഷൂസും ധരിച്ചാണ് രാം ചരൺ ചടങ്ങിനെത്തിയത് . ഭാരതത്തിന്റെ ചിഹ്നം പതിച്ച നാണയങ്ങളുടെ രൂപത്തിലാണ് വസ്ത്രത്തിലെ ബട്ടണുകൾ നിർമ്മിച്ചത് .
Comments