ആലപ്പുഴ: യുവാവിനൊപ്പം ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് നേർച്ചയിട്ട ശേഷം യുവതി അതേ കാണിക്കവഞ്ചി തന്നെ കവർന്നു. ആലപ്പുഴ തകഴി കുന്നുമ്മയിലെ ആക്കള ശ്രീഭഗവതി ക്ഷേത്രത്തിൽനിന്നാണ് യുവതി കാണിക്കവഞ്ചികൾ കവർന്നത്. ഇരുവരുടെയും ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
തൊഴുത് നേർച്ചയിട്ട യുവതി ക്ഷേത്ര പരിസരം നിരീക്ഷിച്ച ശേഷമാണ് കാണിക്കവഞ്ചിയെടുത്ത് സഞ്ചിയിലിട്ടത്.പിന്നീട് സമീപത്തുണ്ടായിരുന്ന മറ്റൊരു കാണിക്കവഞ്ചിയും മോഷ്ടിച്ചു. നിമിഷങ്ങൾക്കുള്ളിൽ പുറത്തെത്തിയ യുവതി, യുവാവിനൊപ്പം ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു.
നമ്പർപ്ലേറ്റ് ഘടിപ്പിച്ചിട്ടില്ലാത്ത ബൈക്കിലാണ് യുവതിയും യുവാവും ക്ഷേത്രത്തിന് സമീപമെത്തിയത്. തുടർന്ന് വലിയ ബാഗുമായി യുവതി മാത്രം ക്ഷേത്രത്തിന്റെ അകത്തേക്ക് പോയി. ഈസമയം മുഴുവൻ യുവാവ് ബൈക്കിൽ ഇരിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments