പത്തനംതിട്ട: താൻ വേദിയിൽ പ്രസംഗിക്കുന്ന കാര്യങ്ങൾ പാർട്ടി അണികൾക്ക് മനിസ്സിലാകുന്നില്ല എന്ന വിമർശനം തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ പറയുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മനസ്സിലാകില്ല. എന്നാൽ, ജാഥയിൽ പങ്കെടുക്കാൻ എത്തിയവർക്ക് മനസ്സിലാകും എന്ന് പറഞ്ഞ ഗോവിന്ദൻ, പാർട്ടി പ്രവർത്തകർക്ക് ക്ലാസും എടുത്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.
‘ഞാൻ പ്രസംഗിക്കുന്നത് മനസ്സിലാകുന്നില്ല എന്നാണ് പത്രക്കാർ എന്നെപ്പറ്റി പറഞ്ഞു നടക്കുന്നത്. ഞാൻ പറയുന്നത് ജനങ്ങൾക്ക് മനസ്സിലാകും. നിങ്ങൾക്ക് മനസ്സിലാകുന്നില്ലേ? മറ്റുള്ളവർക്ക് അത് മനസ്സിലാകില്ല. ഈ യോഗത്തിൽ പങ്കെടുക്കാൻ വന്ന നിങ്ങളല്ല, ഇപ്പോൾ ഇരിക്കുന്ന നിങ്ങൾ. പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോ?’.
‘യോഗത്തിൽ പങ്കെടുക്കാൻ വരുമ്പോൾ നിങ്ങൾക്കിത് അറിയുമോ? വന്നപോലെ അല്ല നിങ്ങളിപ്പോൾ. ഇനി ഒന്നുകൂടി പറയാം. ഞാൻ, നിങ്ങൾ ഓരോത്തരും, നിങ്ങളും, നിങ്ങളെല്ലാവരും കൂടി ചേരുന്നതാണ് നിങ്ങൾ. ഇനി വേണ്ടത് ഹാപ്പിനസാണ്. സന്തോഷകരമായ ജീവിതം. ഇന്ത്യയിൽ കേരളത്തിലല്ലാതെ മറ്റൊരു സ്ഥലത്തും ഹാപ്പിനസ് ഇല്ല. ബിജെപി ഭരിക്കുന്ന യുപിയിൽ ഹാപ്പിനസ് ഇല്ല. കേരളത്തിൽ ഹാപ്പിനസ് ഉണ്ട്’ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Comments