മലപ്പുറം: വ്യാപാര സ്ഥാപനത്തിൽ നിന്ന് അടയ്ക്കാ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശി കെ. ബഷീർ, അബ്ദുൾ ലത്തീഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 17 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 150 കിലോ അടയ്ക്കയാണ് ഇരുവരും മോഷ്ടിച്ചത്.
മോഷ്ടിച്ച അടയ്ക്ക വിൽക്കാനെത്തിയപ്പോൾ പ്രതികളെ കണ്ട് വ്യാപാരിയ്ക്ക് സംശയം തോന്നി. പണം വാങ്ങാൻ പിന്നീട് വരാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് വ്യാപാരി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. 17 ചാക്ക് അടയ്ക്ക മോഷണം പോയ വിവരം വ്യാപാരികളുടെ ഗ്രൂപ്പിലൂടെ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് അറിയിച്ചു. ഇതിനിടെ വ്യാപാരികൾ പോലീസിലും പരാതിപ്പെട്ടു. മോഷ്ടാക്കളുടെ വാഹനത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് സൂചന.
Comments