ന്യൂഡൽഹി: ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് പോലീസ് സ്റ്റേഷനുകൾ മോടിപ്പിടിപ്പിക്കാനൊരുങ്ങി ഡൽഹി പോലീസ്. തലസ്ഥാനത്തെ അമ്പതോളം സ്റ്റേഷനുകൾ നവീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
അമൻ വിഹാർ, കൽക്കാജി, കൊണാട്ട് പ്ലേയ്സ്, നോർത്ത് അവന്യൂ, ചാണക്യയപൂരി, പാർലമെന്റ് സ്ട്രീറ്റ് തുടങ്ങിയ സ്റ്റേഷനുകളാണ് ആദ്യഘട്ടങ്ങളിൽ നവീകരിക്കുക. ഡൽഹി പൊലീസിന്റെ ഔദ്യോഗിക നിറങ്ങളായ ചുവപ്പ്-നീല നിറങ്ങൾ ഉപയോഗിച്ചാണ് സ്റ്റേഷനുകൾ മോടിപിടിപ്പിക്കുക. പദ്ധതിയുടെ ഭാഗമായി 50 പോലീസ് സ്റ്റേഷനുകളും 30 പിക്കറ്റുകളുമാണ് നവീകരണ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2023 സെപ്റ്റംബർ ഒമ്പത്,പത്ത്, തീയതികളിൽ ഡൽഹിയിലെ പ്രഗതി മൈതാനിയിലാണ് ഈ വർഷത്തെ ജി 20 ഉച്ചകോടി നടക്കുക. വസുധൈവ കുടുംബകം എന്ന ആശയം ആണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി മുന്നോട്ട് വെയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയിൽ ജി20 രാഷ്ട്രത്തലവന്മാർ പങ്കെടുക്കും.
Comments