തിരുവനന്തപുരം: എണ്ണ കമ്പനിക്ക് കൊടുക്കാൻ കാശില്ല. സംസ്ഥാന പോലീസിൽ ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പിലെ പമ്പിൽ ഡീസൽ കാലിയായി. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായ ട്രയൽ റണ്ണിന് മാത്രമായിരുന്നു ഇന്ന് രാവിലെ ഇന്ധനം നൽകിയത്.
രാഷ്ട്രപതിയുടെ സന്ദർശത്തിനോട് അനുബന്ധിച്ച് പട്രോളിംഗിന് പോലും ഇന്ധനമില്ലാത്ത സ്ഥിതിയാണ്. ഇന്ധനമില്ലാത്തതിനാൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ പലതും ഓടുന്നില്ല. തിരുവനന്തപുരം ജില്ലയിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷം.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ഇന്ധനക്ഷാമത്തിനും ഇടയിൽ 315 വാഹനങ്ങൾ കൂടി വാങ്ങിയിരിക്കുകയാണ് പോലീസ് സേന.
Comments