പൂനെ: കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ച പാക് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. 22-കാരനായ മുഹമ്മദ് അൻസാരിയാണ് അറസ്റ്റിലായത്. ഇയാളെ ഓൾഡ് പൂനെയിലെ ഖാദക് മേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
2015 മുതൽ പൂനെയിലെ ഭാവനി പേട്ടിന് സമീപം ചുദാമാൻ തലീമിൽ അൻസാരി അനധികൃതമായി താമസിക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യാജ പാസ്പോർട്ടും പോലീസ് കണ്ടെടുത്തു. കള്ള പാസ്പോർട്ട് ഉപയോഗിച്ച് അൻസാരി ദുബായിലേക്കും യാത്ര ചെയ്തിട്ടുണ്ട്. ഐപിസിയുടെ വിവിധ വകുപ്പുകളും പാസ്പോർട്ട് ആക്ടും പ്രകാരം യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments