കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ ആദ്യമഴയെത്തി. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പെയ്തത്. തീപിടിത്ത ശേഷം ആദ്യം പെയ്യുന്ന മഴ ശ്രദ്ധിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
കളമശേരിയിലും കലൂരിലും കാക്കനാടും അടക്കം കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. വൈകിട്ട് ഏഴരയോടെയാണ് ആദ്യ വേനൽ മഴ കൊച്ചിയിലെത്തിയത്. ഇന്ന് മുതൽ രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ വേനൽമഴ ലഭിക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിർദ്ദേശവും ഉണ്ടായിരുന്നു.
കൊച്ചിയിലെ വായു ഗുണനിലവാര സൂചിക ഏറ്റവും മോശമായ സ്ഥിതിയിലാണ് ഇപ്പോൾ. ഇതോടൊപ്പം രാസബാഷ്പ മാലിന്യമായ പി.എം 2.5ന്റെ തോത് വലിയ രീതിയിൽ വർദ്ധിച്ചിരിക്കുകയാണ്. ഇത് ആസിഡ് മഴയ്ക്കടക്കം സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.
Comments