പനാജി: നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ട്രാഫിക് സിഗ്നൽ സ്ഥാപിച്ച് ഗോവ സർക്കാർ. ട്രാഫിക് നിയമ ലംഘനങ്ങൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ടാണ് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സിഗ്നലുകൾ ഗതാഗത വകുപ്പ് സ്ഥാപിച്ചത്. എഐ ട്രാഫിക് സിഗ്നലിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രമോദ് സാവന്ത് മേഴ്സസ് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.
ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പോലീസിനെ എഐ ട്രാഫിക് സംവിധാനം സഹായിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ബെംഗളുരു ആസ്ഥാനമായുള്ള ബെൽടെക്ക് എഐ ആണ് സിഗ്നൽ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
ഗതാഗത നിയമം തെറ്റിക്കുന്നവരെ കണ്ടെത്തുവാനും, ട്രാഫിക് സിഗ്നലുകളെ ഏകോപിപ്പിക്കുവാനും, ഈ സംവിധാനം വഴി സാധിക്കും. നിയമലംഘനം നടത്തുന്നവർക്ക് ഇ-ചെല്ലാൻ സംവിധാനം ഉപയോഗിച്ച് പിഴയടയ്ക്കാവുന്നതാണ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്.
Comments