മുംബൈ: മുംബൈ മുളുന്ദിൽ ഏരിയയിലെ ഏഴു നില കെട്ടിടത്തിന് തീപിടിച്ചു. തീപിടിത്തതിൽ എൺപതോളം പേരെ രക്ഷപ്പെടുത്തി. അബോധാവസ്ഥയിൽ കണ്ടെത്തിയ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
തീപിടിത്തത്തെ തുടർന്ന് മുംബൈ അഗ്നിശമന സേന ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തുകയും തീ അണയ്ക്കുകയും ചെയ്തു. കെട്ടിടത്തിൽ തീ പടർന്ന് പിടിച്ചതിനാൽ തീ അണയ്ക്കാൻ അഗ്നിശമനേസേന ബുദ്ധിമുട്ടിയിരുന്നു. തിപിടിത്തതിന്റെ കാരണം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അടുത്തിടെ, മുംബൈയിലെ മലാഡ് ആനന്ദ് നഗർ പ്രദേശത്തെ ഒരു വീട്ടിൽ തീപിടിച്ചിരുന്നു. തീപിടിത്തത്തിൽ ഒരാൾ വെന്തുമരിക്കുകയും ചെയ്തിരുന്നു.
Comments