വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ വടക്ക് കെർമഡെക് ദ്വീപുകളിൽ ഭൂകമ്പം. 7.1 തീവ്രതയാണ് റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സമീപത്തുള്ള ജനവാസമില്ലാത്ത 300 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി ആഞ്ഞടിക്കാമെന്നാണ് മുന്നറിയിപ്പിലുള്ളത്. എന്നാൽ, ദേശീയ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ന്യൂസിലാൻഡിന് സുനാമി ഭീഷണിയില്ലെന്ന് വ്യക്തമാക്കി
ലോകത്തിലെ രണ്ട് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളായ പസഫിക് പ്ലേറ്റിന്റെയും ഓസ്ട്രേലിയൻ പ്ലേറ്റിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാൽ ന്യൂസിലാൻഡിൽ ഭൂകമ്പ സാധ്യത നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും ആയിരക്കണക്കിന് ഭൂകമ്പങ്ങളാണ് ന്യൂസിലൻഡിൽ നടക്കുന്നത്.
Comments