എറണാകുളം : പോലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകർക്കും എതിരെ ഗുരുതരമായ പരാമർശവുമായി ഹൈക്കോടതി.അന്വേഷണ ഉദ്യോഗസ്ഥരുടെയും, സർക്കാർ അഭിഭാഷകരുടെയും അശ്രദ്ധ പ്രതികൾക്ക് സഹായകരമാകുന്നുവെന്നാണ് ഹൈക്കോടതിയുടെ പരാമർശം.
NDPS നിയമപ്രകാരം കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമർശം. കൃത്യമായ കാരണം ബോധിപ്പിച്ചില്ലെങ്കിൽ 180 ദിവസത്തിന് ശേഷം കസ്റ്റഡി കാലാവധി നീട്ടാനാവില്ല.പ്രതിയെ ജാമ്യത്തിലെ വിടേണ്ടി വരും. ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട് എന്ന്സം സ്ഥാന പൊലീസ് മേധാവിയും പ്രോസിക്യൂഷൻ മേധാവിയും ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ കൊടുക്കണം
ഗൗരവമേറിയ ഈ വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകർക്കും ആവശ്യമായ പരിശീലനം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ലഹരിമരുന്ന് കേസിൽ കസ്റ്റഡിയിലുള്ള തൃശ്ശൂർ സ്വദേശിയുടെ ജാമ്യഹർജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശങ്ങൾ.
Comments