ഇടുക്കി : ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. ഇന്ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്കൂളിൽ പോയിരുന്നില്ല. വീട്ടുകാർ ഉടനെ വിവരം അറിയിച്ചപ്പോൾ പോലീസ് എത്തി 16 കാരിയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക്കൊണ്ട് പോകുകയായിരുന്നു. പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തപ്പോൾ ആൺസുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന ആണ്‍കുട്ടിയുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. കുമളി ഒട്ടകത്തല സ്വദേശിയാണ് ആൺ സുഹൃത്ത്. ഈ സുഹൃത്തിനും പ്രായപൂർത്തിയായിട്ടില്ല. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ആൺ സുഹൃത്ത് മുങ്ങിയെന്നാണ് അറിയുന്നത്.
പെൺകുട്ടി ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
Comments