ന്യൂയോർക്ക് : ഇന്ത്യൻ വംശജയായ കാവിൽ മഠം രാമസ്വാമി പാർവ്വതിയെതാജിക്കിസ്ഥാനിലെ യു എൻ റെസിഡന്റ് കോർഡിനേറ്ററായി നിയമിച്ചു. യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയാ ഗുട്ടറെസാണ് കെ.ആർ പാർവ്വതിയെ നിയമിച്ചത്.
യുണൈറ്റഡ് നേഷൻസ് റെസിഡന്റെ കോർഡിനേറ്ററായി നിയമിക്കപ്പെടുന്നതിന് മുൻപ് തുർക്കിയിലും അഫ്ഗാനിസ്ഥാനിലും വേൾഡ് ഫുഡ് പ്രോഗ്രാമിൽ പ്രതിനിധിയായും സേവനമനുഷ്ഠിച്ചിരുന്നു. യു എൻ സെക്രട്ടറി ജനറൽ വക്താവായ സ്റ്റെഫാൻ ഡുജറിക്കാണ് കെ.ആർ പാർവ്വതിയെ യു എൻ റെസിഡന്റ് കോർഡിനേറ്റായ നിയമിച്ച വിവരം പത്രസമ്മേളനത്തിൽ അറിയിച്ചത്. കൂടാതെ, 130 റെസിഡന്റ് കോർഡിനേറ്റർമാരെയും ലിംഗ വ്യത്യാസമില്ലാത്തെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ ആർ പാർവതി ഏഷ്യ പെസഫിക്, പശ്ചിമാഫ്രിക്ക, വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ ആഗോള സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു.
ഐക്യരാഷ്ട്ര സഭയുടെ വിവിധ ദൗത്യങ്ങളിൽ 30 വർഷത്തിലേറെ പരിചയമുള്ളയാളാണ് കെ.ആർ പാർവ്വതി. കൂടാതെ, തുർക്കിയിലും അഫ്ഗാനിസ്ഥാനിലും ദുരന്തമുഖത്തുള്ള ആളുകളുടെ ഭക്ഷണം,പോഷകാഹാരം തുടങ്ങിയവ യുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ക്രാൻഫീൽഡ് സർവകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ഓർഗനൈസേഷണൽ പെർഫോമൻസ
മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Comments