ന്യൂഡൽഹി: മോദി മിത്രയുമായി ബിജെപി ന്യൂനപക്ഷ മോർച്ച. രാജ്യത്തെ 65 ലോക്സഭാമണ്ഡലങ്ങളിൽ ‘മോദി മിത്ര’ പ്രചാരണം ആരംഭിക്കുമെന്ന് ന്യൂനപക്ഷമോർച്ച അറിയിച്ചു. ഏപ്രിൽ 20 മുതൽ 2024 ഫെബ്രുവരി വരെയാണ് പ്രചാരണം നടക്കുന്നത്.
65 ലോക്സഭാമണ്ഡലങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന പദ്ധതികൾക്ക് പ്രചാരണം നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന ബിജെപി ന്യൂനപക്ഷ മോർച്ച ദേശീയ അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖി പറഞ്ഞു. പ്രചാരണം അവസാനിക്കുന്ന ഫെബ്രുവരിയിൽ പ്രധാനമന്ത്രിക്കൊപ്പം സംവാദ പരിപാടി സംഘടിപ്പിക്കുമെന്നും ജമാൽ സിദ്ദിഖി അറിയിച്ചു.
ക്യാമ്പെയ്നുകൾ, സെമിനാറുകൾ, കേന്ദ്രസർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ എന്നിവ പ്രചാരണത്തിൽ പ്രദർശിപ്പിക്കും. സമൂഹത്തെ സ്വാധീനിക്കാൻ സാധിക്കുന്നവരെ മോദി മിത്രയിൽ ക്യാമ്പെയ്ൻ ചെയ്യുമെന്നും മോദി സർക്കാരിന്റെ സന്ദേശങ്ങളും നയങ്ങളും ന്യൂനപക്ഷങ്ങൾക്കിടയിൽ എത്തിക്കാൻ കഴിയുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു.
Comments