തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽ മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോഡ് ജില്ലകളൊഴികെ കേരളത്തിൽ മിക്ക സ്ഥലങ്ങലിലും മഴ പെയ്തേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത്് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത.
സംസ്ഥാനത്ത് ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പലയിടങ്ങളിലും ചൂട് ക്രമാതീതമായി കുറഞ്ഞു.
അതേസമയം, കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്തമഴയുടെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം.
Comments