വാഷിംഗ്ടൺ: യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിലെ മറ്റുള്ളവർക്ക് നൽകിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരിൽ നാല് വയസുകാരിയും ഉൾപ്പെടുന്നു. യുഎസിലാണ് സംഭവം. 44-കാരൻ ലോറൻസ് പോൾ ആൻഡേഴ്സണാണ് ക്രൂരത കാണിച്ചത്.
2021-ൽ കൊലക്കുറ്റത്തിന് ശിക്ഷപ്പെട്ടയാളാണ് പ്രതി. ജയിലിൽ നിന്നും മോചിതനായി ആഴ്ചകൾക്കുള്ളിലാണ് പ്രതി വീണ്ടും കൊല നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ലോറൻസിന്റെ ആന്റിയുടെ വീട്ടിൽ എത്തിച്ചു. ഇതിന് പിന്നാലെ ഉരുളക്കിഴങ്ങ് ചേർത്ത് വേവിച്ച് ഭക്ഷണത്തിനൊപ്പം നൽകുകയായിരുന്നു. പിന്നാലെ ഇയാളുടെ 67-കാരൻ അമ്മാവനെയും നാല് വയസുകാരി പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
Comments