കോഴിക്കോട്: യന്ത്ര ഊഞ്ഞാലില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കോഴിക്കോട് ഓര്‍ക്കാട്ടേരിയിലാണ് സംഭവം. ഓര്‍ക്കേട്ടേരി ചന്തയുടെ ഭാഗമായ യന്ത്ര ഊഞ്ഞാല് അഴിക്കുന്നതിനിടിയിലാണ് അപകടം സംഭവിച്ചത്.
ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. ചന്ത കഴിഞ്ഞിട്ടും യന്ത്ര ഊഞ്ഞാല് അഴിച്ചുമാറ്റിയില്ല. ഇന്ന് അഴിച്ചുമാറ്റാന്‍ എത്തിയപ്പോഴാണ് ഷംസുവിന്റെ കാൽ ഇതിന്റെ മുകളില്‍ കുടുങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടകര അഗ്നിശമനാ സേനയാണ് ഷംസുവിനെ രക്ഷപ്പെടുത്തിയത്.
ഏകദേശം ഒരു മണിക്കൂര്‍ നേരമാണ് ഷംസു യന്ത്ര ഊഞ്ഞാലിൽ കുടുങ്ങിക്കിടന്നത്. വടകരയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് വിഭാഗമാണ് രക്ഷയ്ക്കെത്തിയത്. യാതൊരുവിധ പരിക്കുകളുമില്ലാതെ ഷംസുവിനെ രക്ഷപ്പെടുത്തി.
Comments