കണ്ണൂർ : വിവിധ കാരണങ്ങൾ ചുമത്തി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു. . ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ അടക്കമുള്ള വകുപ്പ് ചേർത്താണ് കേസ്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സ്വപ്ന സുരേഷിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത് . ഇതിനു പിന്നാലെയാണ് സ്വപ്ന സുരേഷിനെതിരെ പോലീസ് കേസെടുത്തത്.
അതിനിടെ കർണാടകത്തിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചു. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ 9 മണിക്കൂർ പിന്നിട്ടു. സ്വപ്നയും സരിത്തും മഹാദേവപുര പൊലീസ് സ്റ്റേഷനിലുണ്ട്. വൈറ്റ് ഫീൽഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിലെത്തുമെന്നാണ് ബെംഗളൂരുവിൽ നിന്നുള്ള വിവരം.
Comments