തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1,200 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് 44,420 രൂപയായി. ഗ്രാമിന് ഒറ്റയടിയ്ക്ക് 150 രൂപയാണ് വർദ്ധിച്ചത്. ഗ്രാമിന് 5,530 ആണ് ഇന്നത്തെ വില. സർവകാല റെക്കോർഡിലാണ് ഇന്നത്തെ വില.
ഇന്നലെ പവന് 200 രൂപ കൂടി 43,000 രൂപ കടന്നിരുന്നു. ചരിത്രത്തിലദ്യമായാണ് വില 43,000 കടന്നത്. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 5,380 രൂപയും പവന് 200 രൂപ വർദ്ധിച്ച് 43,040 രൂപ ആയി. റെക്കോർഡ് വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതിന് മുൻപുള്ള റെക്കോർഡ് വില ഫെബ്രുവരിയിലായിരുന്നു. അന്ന് 42,880 ആയിരുന്നു വില.
Comments