പനാജി: ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയ്ക്ക് ഡി ലിറ്റ് പുരസ്കാരം നൽകി ആദരിച്ച് അമേരിക്കയിലെ ഫ്ളോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോഗോസ് യൂണിവേഴ്സിറ്റി. എഴുത്തുക്കാരൻ കൂടിയായ ശ്രീധരൻപിള്ള നിയമഗ്രന്ഥ മേഖലയിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം സമ്മാനിച്ചത്.
ഇംഗ്ലീഷിലും മലയാളത്തിലുമായി മുപ്പതോളം നിയമഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗോവ രാജ്ഭവനിൽ നടന്ന ചടങ്ങിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധിപേർ പങ്കെടുത്തു.
Comments