ന്യൂഡൽഹി : ഓസ്കാർ തിളക്കത്തിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് നടൻ രാം ചരണും , പിതാവ് ചിരഞ്ജീവിയും . കഴിഞ്ഞ ദിവസമാണ് രാം ചരൺ ലോസ് ആഞ്ചൽസിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. അമിത് ഷായ്ക്ക് പൂക്കളും രാം ചരൺ സമ്മാനമായി നൽകി .ചിരഞ്ജീവി പൊന്നാടയും അമിത്ഷായെ അണിയിച്ചു .
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ചിരഞ്ജീവി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “വിജയകരമായ ഓസ്കാർ കാമ്പെയ്നിനും ഒരു ഇന്ത്യൻ പ്രൊഡക്ഷനുള്ള ആദ്യത്തെ ഓസ്കാർ വീട്ടിലെത്തിച്ചതിനും #RRR ടീമിന്റെ പേരിൽ @AlwaysRamCharan-നുള്ള നിങ്ങളുടെ ഹൃദയംഗമമായ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും @AmitShah ജി നന്ദി! ഈ അവസരത്തിൽ വന്നതിൽ സന്തോഷമുണ്ട്! – എന്നായിരുന്നു ചിരഞ്ജീവി കുറിച്ചത്.
“ഇന്ത്യൻ സിനിമയുടെ രണ്ട് ഇതിഹാസങ്ങളായ @KChiruTweets, @AlwaysRamCharan എന്നിവരെ കണ്ടുമുട്ടുന്നതിൽ സന്തോഷമുണ്ട്. തെലുങ്ക് സിനിമാ വ്യവസായം ഇന്ത്യയുടെ സംസ്കാരത്തെയും സമ്പദ്വ്യവസ്ഥയെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. നാട്ടു-നാട്ടു പാട്ടും ‘RRR’ ന്റെ അത്ഭുതകരമായ വിജയവും” എന്നാണ് അമിത് ഷാ ട്വീറ്റ് ചെയ്തത് . മൂവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു .
Comments