ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാന പ്രകടനത്തിൽ 2023 സൂചികയിൽ ഏറ്റുവും ഉയർന്ന റാങ്കുള്ള ജി20 രാഷ്‌ട്രം ഇന്ത്യയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത. ആഗോളതലത്തിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനം ഇന്ത്യയ്‌ക്കാണെന്നും അദ്ദേഹം പറഞ്ഞു. 17-മത് കെപി ഹോർമിസ് അനുസ്മരണ പ്രഭാഷണത്തിലായിരുന്നു ശക്തികാന്തയുടെ പരാമർശം.
ലോകത്തിൽ തന്നെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന സമ്പത്ത് വ്യവസ്ഥയാണ് ഇന്ത്യയുടെതെന്നും.നമ്മുടെ ഊർജ്ജ ഉപയോഗം പലമടങ്ങ് വർദ്ധിക്കുമെന്നും. നമുക്ക് രണ്ട് വെല്ലുവിളികൾ നേരിടേണ്ടിവരും. ഒന്ന് നിലവിലെ ഊർജ്ജം ആവശ്യകത നിറവേറ്റണം. രണ്ട് ഫോസിൽ ഇന്ധനങ്ങളിൽ നിന്നുമുള്ള മാറ്റം. കാലാവസ്ഥയോട് ഒത്തുചേരുന്ന രീതിയിലാണ് ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങളുടെ നിർമ്മാണമെന്നും അദ്ദേഹം പറഞ്ഞു.
നാം അഭിമുഖീകരിക്കുന്ന ആഗോള പ്രതിസന്ധി അവസരവും പരീക്ഷണവുമാണ്. ലോക ജിഡിപിയുടെ 85 ശതമാനവും ആഗോളവ്യവസായത്തിന്റെ 75 ശതമാനവും കൈയാളുന്നതും ജി20 രാഷ്‌ട്രങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. 1997ലെ കിഴക്കൻ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ആഗോള പ്രശ്‌നങ്ങളും നയപരമായ ചർച്ചകളും നടത്തുന്നതിനായി 1999-ലാണ് ജി20 സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു
ഇത്തരത്തിൽ ആഗോളസാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാൻ രൂപീകൃതമായ ജി 20 യുടെ അദ്ധ്യക്ഷപദവിയിലേക്ക് ഇന്ത്യയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments