ന്യൂഡൽഹി : 107 വയസ്സുള്ള ജൈവകർഷക പാപ്പമ്മാളിന്റെ കാൽ തൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ശനിയാഴ്ച ഡൽഹിയിൽ നടന്ന ഗ്ലോബൽ മില്ലറ്റ്സ് കോൺഫറസിനിടെയായിരുന്നു പ്രധാനമന്ത്രി പാപ്പമ്മാളിനെ കണ്ടത്.
ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത് . കൺവൻഷനുശേഷമാണ് പത്മശ്രീ ജേതാവ് പാപ്പമ്മാളിൽ നിന്ന് ആദരം ഏറ്റുവാങ്ങിയത് . പാപ്പമ്മാൾ പൊന്നാട അണിയിച്ചപ്പോഴാണ് അദ്ദേഹം പാപ്പാമ്മാളിന്റെ കാൽ തൊട്ട് വന്ദിച്ചത് . സ്നേഹത്തോടെ പൊന്നാട സ്വീകരിച്ച നരേന്ദ്രമോദി പിന്നീട് പാപ്പമ്മാളുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഒരു ഘട്ടത്തിൽ എന്തു ചെയ്യണമെന്നറിയാതെ പാപ്പമ്മാൾ അൽപ്പനേരം നിന്നെങ്കിലും മോദി തോളിൽ കൈവച്ചു കുശലസംഭാഷണം നടത്തി . ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഓരോ അമ്മയിലും പ്രധാനമന്ത്രി മോദി തന്റെ അമ്മയെ കാണുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
Comments