ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഒരു കാലത്ത് മോഷ്ടിച്ച് കൊണ്ട് പോയ അമൂല്യവസ്തുക്കൾ തിരികെ തരാൻ ലോകരാജ്യങ്ങൾ മത്സരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയാണ്. അടിസ്ഥാനസൗകര്യ വികസനം, സമ്പദ് വ്യവസ്ഥ, ഡിജിറ്റൽ മേഖല തുടങ്ങിയ രംഗങ്ങളിൽ കഴിഞ്ഞ 75 വർഷം കൊണ്ട് നിർണ്ണായക പുരോഗതിയാണ് രാജ്യം കൈവരിച്ചത്. ഇന്ന് ലോകം മുഴുവൻ ഇന്ത്യയെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത് പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ രാജ്യം മറികടന്നു. ലോകത്തെ ഒന്നാം നമ്പർ സ്മാർട്ട്ഫോൺ ഉപഭോക്താവാണ് ഇന്ത്യ. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഉത്പാദകരും, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റവുമാണ് നമ്മൾ. ഇത് ഇന്ത്യയുടെ ശരിയായ സമയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments