ചെങ്ങന്നൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ ജീവത എഴുന്നെള്ളത്തിനെ വികലമാക്കി അവതരിപ്പിച്ച പാർട്ടി നടപടിക്കെതിരെ പ്രതിഷേധപ്രകടനവും യോഗവും നടത്തി ഓണാട്ടുകര ജീവത തിരുമുടി സംരക്ഷണ സമിതി.
ഓണാട്ടുകര ജീവത തിരുമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ചെങ്ങന്നൂർ വെളളാവൂർ കവലയിൽ നിന്നും ആരംഭിച്ച് നന്ദാവനം കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ആചാരങ്ങളേയും സംസ്കാര സംഹിതകളേയും അധിക്ഷേപിച്ച സിപിഎം ചെയ്തിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് എം.വി ഗോപകുമാർ വ്യക്തമാക്കി.
യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശേരി മുഖ്യപ്രഭാഷണം നടത്തി. ഓണാട്ടുകര ജീവത തിരുമുടി സംരക്ഷണ സമിതി അദ്ധ്യക്ഷൻ ഹരികൃഷ്ണൻ ചെങ്ങന്നൂർ, ജനറൽ സെക്രട്ടറി ഗണപതി, ബിജെപി മണ്ഡലം അദ്ധ്യക്ഷൻ പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ചെങ്ങന്നൂർ മഹാദേവക്ഷേത്രം ഉപദേശക സമിതി അദ്ധ്യക്ഷൻ എസ്.വി പ്രസാദ്, സെക്രട്ടറി കെ. കെ വിനോദ്, കലാ രമേശ്, ഡോ. ഗീത, ആതിര ഗോപൻ, ഇന്ദു രാജൻ, പ്രസന്നകുമാർ, അശോക് അമ്മാഞ്ചി, ദിലീപ് ഉത്രം, ശ്രീജ പത്മകുമാർ, പി. കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Comments