ഏഴംകുളം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ ജാഥയിൽ ജീവത എഴുന്നെള്ളത്ത് ഉൾപ്പടെയുള്ള ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ വികലമാക്കി അവതരിപ്പിച്ച പാർട്ടി നടപടിക്കെതിരെ പ്രതിഷേധ പ്രകടനവും ഹിന്ദു വിശ്വാസി സംഗമവും നടത്തി ഏഴംകുളം ദേവീ ക്ഷേത്ര സംരക്ഷണ സമിതി.
ഏഴംകുളം ദേവീ ക്ഷേത്ര സംരക്ഷണ സമിതി നേതൃത്വത്തിൽ നടന്ന പ്രകടനം ഏഴംകുളത്ത് ഭക്തജനങ്ങൾ പ്രതിഷേധക്കലായി മാറി. തുടർന്ന് നടന്ന ഹിന്ദു വിശ്വാസി സംഗമം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചർ ഉദ്ഘാടനം ചെയ്തു.
അതേസമയം ഓണാട്ടുകര ജീവത തിരുമുടി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചെങ്ങന്നൂർ വെളളാവൂർ കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നന്ദാവനം കവലയിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ അദ്ധ്യക്ഷൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ആചാരങ്ങളേയും സംസ്കാര സംഹിതകളേയും അധിക്ഷേപിച്ച സിപിഎം ചെയ്തിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് എം.വി ഗോപകുമാർ വ്യക്തമാക്കി.
Comments