ന്യൂഡൽഹി: കഴിഞ്ഞ 75 ദിവസത്തിനുള്ളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് ഗതാഗത മേഖലയിൽ തുടങ്ങി കായിക രംഗത്ത് വരെ കുറഞ്ഞ ദിവസം കൊണ്ട് രാജ്യം പിന്നിട്ട സുപ്രധാന നാഴികക്കല്ലുകൾ പ്രധാനമന്ത്രി എടുത്ത് പറഞ്ഞത്.
ചരിത്രപരമായ ഹരിത ബജറ്റിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രണ്ടര മാസത്തിനുള്ളിൽ വ്യോമയാന രംഗത്ത കുതിച്ചാട്ടമാണ് ഉണ്ടായത്. ഏഷ്യയിലെ ഏറ്റവും വലിയ അത്യധുനിക ഹെലികോപ്റ്റർ ഫാക്ടറി തുംകുരുവിൽ ആരംഭിച്ചു. അതുപൊലെ കർണാടകയിലെ ശിവമോഗയിൽ വിമാനത്താവളം പ്രവർത്തനം തുടങ്ങി. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന ഓർഡർ നൽകിയിരിക്കുകയാണ് എയർ ഇന്ത്യ, നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ഗതാഗതരംഗത്ത് രാജ്യം ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണ്. മുംബൈ മെട്രോയുടെ രണ്ടാം ഘട്ടം, ബാംഗ്ലൂർ-മൈസൂർ എക്സ്പ്രസ് വേ, ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം എന്നിവ ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കുറഞ്ഞ കാലേയളവിൽ സാധിച്ചു. കൂടാതെ മുംബൈയിൽ നിന്ന് വിശാഖപട്ടണത്തേക്ക് വന്ദേ ഭാരത് ട്രെയിനുകൾ ആരംഭിക്കുകയു ചെയ്തു.യുപി-ഉത്തരാഖണ്ഡിലെ റെയിൽവേ ശൃംഖലയുടെ 100 ശതമാനം വൈദ്യുതീകരണ ജോലികൾ പൂർത്തിയായി. ലോകത്തിലെ ഏറ്റവും വലിയ റിവർ ക്രൂയിസ് ആരംഭിച്ചതും കഴിഞ്ഞ 75 ദിവത്തിനുള്ളിലാണ് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സിംഗപ്പൂരുമായുള്ള യുപിഐ ലിങ്ക്-ഇൻ ആരംഭിച്ചകാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ത്യയ്‌ക്കും ബംഗ്ലാദേശിനും ഇടയിലുള്ള വാതക പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തത്. രാജ്യത്ത് എട്ട് കോടി ടാപ്പ് വാട്ടർ കണക്ഷനുകൾ നൽകി. ഇ-സഞ്ജീവനിയിലൂടെ 10 കോടി ടെലികൺസൾട്ടേഷനുകൾ എന്ന നാഴികക്കല്ല് ഇന്ത്യ കൈവരിച്ചു പ്രധാനമന്ത്രി പറഞ്ഞു.
വംശനാശം വന്ന ചീറ്റപ്പുലികളെ തിരികെ എത്തിക്കാൻ സാധിച്ചതിലൂടെ ജൈവവൈവിധ്യ സംരക്ഷണമാണ് രാജ്യം ലക്ഷ്യമിടുന്നത്. വനിതകളുടെ അന്താരാഷ്‌ട്ര ടി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന്റെ സന്തോഷവും പ്രധാനമന്ത്രി പങ്കുവെച്ചു.
Comments