എറണാകുളം: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കോടിയോളം വിലവരുന്ന 2.6 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സജീർ, അബ്ദുൾ സലീം എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
നാല് ക്യാപ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചതിന് പുറമേ അടിവസ്ത്രത്തിലും സ്വർണം കുഴമ്പുരൂപത്തിലാക്കി തേച്ച് പിടിപ്പിക്കുകയായിരുന്നു സജീർ. ആദ്യമായാണ് ഒരാൾ രണ്ട് തരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലാകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എയർഇന്ത്യ എക്സ്പ്രസിലാണ് അബ്ദുൾ സലീമെത്തിയത്. 873.998 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
Comments