പാലക്കാട്: മരുമകൻ എന്നത് ഒരു യാഥാർഥ്യമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന് വിളിച്ചാൽ കേൾക്കുന്നതിൽ എന്തിനാണ് വിഷമെന്നും അത് കേൾക്കുമ്പോൾ ഭയമില്ലെന്നും റിയാസ് പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടപ്പോൾ വിജയസാധ്യതയുള്ള സീറ്റ് നൽകി വിജയപ്പിക്കുകയായിരുന്നു എന്നും റിയാസിന് മാനേജ്മെന്റ് ക്വാട്ട വഴിയാണ് സീറ്റ് ലഭിച്ചതെന്നുമുള്ള ആരോപണങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് റിയാസിന്റെ പ്രതികരണം.
നിയമസഭ നല്ല രീതിയിൽ കൊണ്ടുപോകണം എന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഒക്കെ ആഗ്രഹമെന്നും സ്പീക്കറും നല്ല രീതിയിൽ സഭ കൊണ്ടുപോകുന്നുണ്ടെന്നും റിയാസ് പറഞ്ഞു. എന്നാൽ സഭാനടത്തിപ്പ് മുടക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് മന്ത്രി ആരോപിച്ചു.
നിയമസഭയെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നു എന്നും അതിനായി മനഃപൂർവം പ്രവർത്തിക്കുകയാണെന്നും റിയാസ് പറഞ്ഞു. രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും റിയാസ് വിമർശിച്ചു.
Comments