ന്യൂഡൽഹി: വീണ്ടുമൊരു അരുംകൊലയ്ക്ക് സാക്ഷിയായി ഡൽഹി. ഡൽഹിയിൽ സ്ത്രീയുടെ തലയോട്ടിയും ശരീരഭാഗങ്ങളും പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തി. ഡൽഹിയിലെ സരായ് കാലേയിലെ റാപ്പിഡ് മെട്രോ നിർമ്മാണ സ്ഥലത്തിന് സമീപത്ത് നിന്നാണ് പ്ലാസ്റ്റിക് ബാഗിൽ സ്ത്രീയുടെ തലയോട്ടി ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതശരീരം കണ്ടത് തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിയുന്നതിനും മറ്റ് നടപടികൾക്കുമായി ശരീരഭാഗങ്ങൾ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഡൽഹിയിൽ തുടർച്ചയായി ഇത്തരം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്രദ്ധ വാൽക്കർ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് മറ്റൊരു ക്രൂര കൊലപാതകം. ശ്രദ്ധ വാൽക്കറിന്റെ കാമുകനായ അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് നഗരത്തിലുടനീളം വലിച്ചെറിയുകയായിരുന്നു.
Comments